Thu, 27 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : PandalamPalace

അ​യ്യ​പ്പ​നെ അ​ധി​ക്ഷേ​പി​ച്ചു ; സ​ണ്ണി എം. ​ക​പി​ക്കാ​ടി​നെ​തി​രെ പോ​ലീ​സി​ൽ പ​രാ​തി

പ​ത്ത​നം​തി​ട്ട: അ​യ്യ​പ്പ​നെ അ​ധി​ക്ഷേ​പി​ച്ചെ​ന്ന് ആ​രോ​പി​ച്ച് സ​ണ്ണി എം. ​ക​പി​ക്കാ​ടി​നെ​തി​രെ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. തി​രു​വാ​ഭ​ര​ണ പാ​ത സം​ര​ക്ഷ​ണ സ​മി​തി​യാ​ണ് പ​ത്ത​നം​തി​ട്ട ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്ക് പ​രാ​തി ന​ൽ​കി​യ​ത്.

മ​ല​യാ​ളം സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ന​ട​ന്ന പ്ര​തി​ഷേ​ധ​ത്തി​നി​ടെ​യു​ണ്ടാ​യ സ​ണ്ണി ക​പി​ക്കാ​ടി​ന്‍റെ പ​രാ​മ​ർ​ശ​ങ്ങ​ളാ​ണ് പ​രാ​തി​ക്ക് ആ​ധാ​രം. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. അ​തേ​സ​മ​യം പ​രാ​മ​ർ​ശ​ത്തി​ൽ സ​ണ്ണി ക​പി​ക്കാ​ട്  മാ​പ്പ് പ​റ​യ​ണ​മെ​ന്ന് പ​ന്ത​ളം കൊ​ട്ടാ​രം ആ​വ​ശ്യ​പ്പെ​ട്ടു. 

വി​ഷ​യ​ത്തി​ൽ തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ് അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണം. സ​ർ​ക്കാ​ർ വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ട്ട് നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും കൊ​ട്ടാ​രം ആ​വ​ശ്യ​പ്പെ​ട്ടു.

Latest News

Corehub Up